മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: 2019 ലെ ശക്തമായ മഴയിൽ കല്ലടിക്കോടൻ മലയിൽ പൊട്ടിയിറങ്ങിയത് 13ലധികം ഉരുളുകൾ ആണ.് എന്നാൽ ഒന്നിലും ജീവന് ഒരാപത്തും സംഭവിക്കാതിരുന്നത് ഭാഗ്യത്തിന്റെ തുണമൂലമായിരുന്നു.
എന്നാൽ കരിമലയിലും, ചുള്ളിയാംകുളം, കരിയാട്ടി ഭാഗത്തെ ഉരുൾപൊട്ടലിൽ ജനിച്ച സ്ഥലങ്ങളിൽ ജീവിക്കാൻ പറ്റാതെ 15ലധികം കുടുംബങ്ങൾ ചിലർക്ക് വീടും സ്ഥലവും ഉണ്ടെങ്കിലും, ചിലർക്ക് സ്ഥലവും വീടുമില്ല.
എന്നാൽ ഇവർക്ക് ആർക്കും അവിടങ്ങളിൽ താമസിക്കാൻ പറ്റില്ലെന്ന് ജിയോളജി വിഭാഗം പറഞ്ഞതതായി ചുള്ളിയാംകുളത്ത് ഉരുൾ പൊട്ടിയ സ്ഥലത്തെ താമസക്കാരായ ലക്ഷ്മണനും, ജോസിന്റെ വീട്ടുകാരും, രാജമ്മയും പറയുന്നു.
എന്നാൽ ഇപ്പോൾ ഒരു വർഷമായി ഇവരെല്ലാം താമസിക്കുന്നത് ബന്ധു വീട്ടിലും, വാടക വീട്ടിലുമാണ്. ഇന്നേ വരെ കേറികിടക്കാൻ ഒരു വീട് അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കാത്ത വിഷമത്തിലാണ് ഈ പാവങ്ങൾ.
പഞ്ചായത്തിലും, മെന്പറോടും പറഞ്ഞെങ്കിലും ഒരു അനുകൂല മറുപടി ലഭിച്ചില്ല എന്ന് വീട്ടുകാർ പറയുന്നു. എന്നാൽ ഒരു അനുകൂല മറുപടി കാത്ത് ഒന്പതോളം കുടുംബങ്ങളാണ് ഒരു വർഷമായി കാത്തിരിപ്പ് തുടരുന്നത്.
കരിമലയിൽ ഉരുൾപൊട്ടൽ സംഭവിച്ചത് 2019 ആഗസ്റ്റ് 8 ന് ആയിരുന്നു. അന്നു അവിടെ താമസിച്ചിരുന്ന നാലു കുടുംബങ്ങളും സ്വന്തം കിടപ്പാടം വിട്ട് ഇറങ്ങി. അവിടെ ഇനി ഒരിക്കലും ജീവിക്കാൻ പറ്റില്ല എന്നാണ് ഈ വീട്ടുകാർ പറയുന്നത്.
വീടുകളുടെ അടിഭാഗം ഇടിഞ്ഞത് കാരണം ഇനി ഇവിടെ താമസയോഗ്യമല്ല എന്ന് ജിയോളജി വിഭാഗം പറഞ്ഞതായി ഇവർ പറയുന്നു. ഒരു കുടുംബത്തിലെ നാലു വീട്ടുകാരാണ് ഇവിടെ താമസിച്ചിരുന്നത.് ഇപ്പോൾ ഇവിടെയുള്ള രണ്ടു വീടുകൾ ഫോറസ്റ്റ് വേലി കെട്ടി തിരിച്ചതായി ഇവർ പറയുന്നു.
ഇവിടെ താമസിച്ച കുടുംബങ്ങൾ 2500 രൂപ മാസ വാടകയിൽ ആണ് ഇപ്പോൾ കഴിയുന്നത.് ഇവർ എല്ലാവരും അന്നത്തെ അന്നത്തിനു വേണ്ടി കൂലി പണിയെടുത്തു കഴിയുന്നവരാണ.് സ്വന്തമായി ഒരു വീടു വെക്കുക എന്നത് ഇവർക്ക് ഒരു സ്വപ്നം മാത്രമാണ്.
ഇതിൽ മരണപെട്ട രാജേഷിന്റെ കുടുംബത്തിൽ ഭാര്യ പത്മാവതിയും രണ്ടു മക്കളുമാണുള്ളത.് ഒരു കുട്ടി ഭിന്നശേഷിയുള്ള കുട്ടിയാണ.് ഒരു കുട്ടി പത്തിൽ പഠിക്കുന്നുണ്ട്. ഈ കുട്ടിക്ക് ഓണ്ലൈൻ ക്ലാസിനു പോലും വഴിയില്ലാതെ വിഷമിക്കുന്ന കുടുംബത്തിന് വീടിന്റ വാടക മാത്രം മാസം 2500 യാണ്
ഇതെല്ലാം പത്മാവതി കൂലിപ്പണി എടുത്തിട്ട് വേണം ഇവർക്ക് ഒരപേക്ഷ മാത്രമേയുള്ളു സ്വന്തമായി കയറിക്കിടക്കാൻ ഒരു വീട്. എന്നാൽ അധികാരികൾ പറയുന്നത് സ്വന്തം വീടും സ്ഥലമുള്ളത് കൊണ്ട് ഇനി പറ്റില്ല എന്നാണ.് മഴപെയ്താൽ ഇടിഞ്ഞ് വീഴുന്ന സ്ഥലത്ത് ഒറ്റക്ക് എങ്ങനെ താമസിക്കും എന്നാണ് ഇവർ പറയുന്നത്.
ഇതേ വർഷം ഇതേ ദിവസം രാത്രി 1.15 ന് ചുള്ളിയാംകുളത്ത് ഉരുൾപൊട്ടലിൽ രണ്ടു വീടുകളുടെ ഇടയിലൂടെ ആയിരിന്നു ഉരുൾ പൊട്ടി ഇറങ്ങി . ഇപ്പോൾ ഈ രണ്ടു വീടുകളിലെ ആളുകളുടെ ജീവിതം വാടകവീട്ടിലും, ബന്ധുവിന്റെ വീട്ടിലും, ആയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.
ജോസിന്റെ വീടിനും, ലക്ഷ്മണന്റെ വീടിന്റെ ഇടയിലൂടെയായിരിന്നു ഉരുൾ പൊട്ടി ഇറങ്ങിയത.് ഇതേ തുടർന്ന് ജിയോളജി വിഭാഗം വന്നു സ്ഥലം പരിശോധിച്ചു എന്നതിന് ശേഷം ഇവിടെ ഇനി താമസയോഗ്യമല്ല എന്നു പറഞ്ഞതനുസരിച്ചു ഈ രണ്ടു കുടുംബം വീടു വിട്ട് വാടകവീട്ടിലും മകന്റെ വീട്ടിലും താമസമാക്കി.
ഇനി ഇവിടെ തോമസിന്റെ ഒരു വീട് മാത്രമാണ് ഉള്ളത്. ഇവരും വലിയ ഭീതിയോടെയാണ് കഴിയുന്നത്. ജോസ് ഇതു കഴിഞ്ഞതും ഹൃദയസ്തംഭനം വന്ന് മരണമടഞ്ഞു. ഇവരുടെ മകനും ഭാര്യയും രണ്ടു കുട്ടികളും, ജോസിന്റെ ഭാര്യയും ഇപ്പോൾ താമസിക്കുന്നത് പൊളിഞ്ഞു വീഴാറായ 1000രൂപയുടെ വാടക വീട്ടിലാണ്.
ഇവർക്ക് ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണ്. ഒരു വർഷമായി വീടിന്റെ ഒരു അറിയിപ്പും അധികാരികളുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല എന്ന് ജോസിന്റെ കുടുംബം പറഞ്ഞു ജോസിന്റെ ഭാര്യക്ക് ഒരു വിധവ പെൻഷൻ പോലും ശരിയാക്കി തന്നില്ല എന്നും ഇവർക്ക് പരാതിയുണ്ട് ജോസിന്റെ മകൻ ടാപ്പിങ് ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.
ഇതേ അവസ്ഥ തന്നെയാണ് ലക്ഷ്മണന്റെ കുടുംബത്തിന്റെയും മകന്റെ വീട്ടിലാണ് താമസം മകൻ വന്നാൽ മാറി താമസിക്കേണ്ടിവരും. ലക്ഷ്മണനും, ഭാര്യയും, മകളും അവരുടെ ഒരു മകളുമാണ് ഇവിടെ താമസം ഇവർക്കും ഇപ്പൊ വേണ്ടത് ഒരു വീടാണ്.
അന്നു വന്ന അധികാരികൾ എത്രയും വേഗം പുനരധിവസിപ്പിക്കാം എന്നു പറഞ്ഞു പോയതാണ് എന്ന് ലക്ഷ്മണൻ പറഞ്ഞു എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും ഇനിയും ഒന്നും അവർക്ക് സാധിച്ചിട്ടില്ല എന്ന് ഇവർ പറയുന്നു. ഇതുപോലെത്തന്നെ കരിയട്ടിയിൽ മൂന്നു കുടുംബം ഉരുൾ പൊട്ടലിൽ വീടു നഷ്ട്ടപെട്ടിട്ട് വർഷം ഒന്നു കഴിഞ്ഞു ഇവർക്കും ഒന്നും ഇതു വരെ ലഭിച്ചിട്ടിട്ടില്ല.
ഒരു വർഷമായിട്ടും ഇവർക്ക് വീട് അനുവദിച്ചു കൊടുക്കാത്ത ഭരണകർത്താക്കൾ ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്നും എത്രയും വേഗം സ്ഥലവും വീടും അനുവദിച്ചു കൊടുക്കണമെന്നും ബിജെപി കരിന്പ പഞ്ചായത്ത് കമ്മറ്റി പറഞ്ഞു.