നെന്മാറ: പത്തുപേരുടെ മരണത്തിനടയാക്കിയ അളുവശ്ശേരി ചേരുംകാട്ടിലെ ഉരുൾപൊട്ടി മരിച്ച കുടുംബാംഗങ്ങളുടെ ബന്ധുക്കൾക്കുള്ള വീടു നിർമ്മാണത്തിന് തറക്കല്ലിട്ടു. നെന്മാറ വക്കാവിലാണ് മൂന്ന് സെന്റ് വീതമുള്ള ഭൂമിയിൽ 600 ചതുരശ്ര അടി വലുപ്പമുള്ള മൂന്ന് വീടുകൾ പേഴുംപാറ ബെത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം മാനേജ്മെന്റിന്റേയും, വിദ്യാർഥിരക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നത്.
വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ കെ.ബാബു.എം.എൽ.എ. നിർവ്വഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമൻ അധ്യക്ഷനായി. സ്കൂൾ ഡയറക്ടർ കെ.വി.കുര്യച്ചൻ ഉതുപ്പ്, മാനേജർ ബിജു ഉതുപ്പ്, കെ.യു. ജോയ്, ബാബു പോൾ, സി.ഇ.ജോണ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, എന്നിവർ സംബന്ധിച്ചു.
ു