മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു മിഥുനം.
ശ്രീനിവാസന് രചിച്ച ഈ സിനിമ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്.
ഉര്‍വശി നായികയായി ചിത്രത്തില്‍ ശ്രീനിവാസനും ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
മിഥുനത്തിലെ നായകനായ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയായ ഉര്‍വശിയെ പായയില്‍ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു.
ആ രംഗത്തിന് പിന്നിലുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വ്വശിയുടെ തുറന്നു പറച്ചില്.
ഉര്‍വ്വശിയുടെ വാക്കുകള്‍ ഇങ്ങനെ…
ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ.
തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന് തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടന് കാല്‍ഭാഗത്തും പിടിച്ചു.
ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് തന്നോടു ശ്രീനിയേട്ടന് ചോദിക്കുന്നുണ്ടായിരുന്നു.
രണ്ടു പേര്‍ക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീന്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഞാന്‍ വീഴുമെന്നൊക്കെ പേടിച്ചു. എന്നെ താഴെയിടല്ലേ ലാലേട്ടാ എന്ന് ഞാന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു.
പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്നായി ശ്രീനിയേട്ടന്. മിണ്ടാതിരി കൊച്ചേ എന്നൊക്കെ ആ സീനില്‍ ലാലേട്ടന് കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല, ശരിക്കും എന്നോടു പറഞ്ഞതാണ്. സീനില്‍ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് താന്‍ പറഞ്ഞതാണ്.
പായില്‍ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു താന്‍ എന്നാണ് ഉര്‍വശി പറയുന്നത്.
ദാക്ഷായണി ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാനിരുന്ന സേതുമാധവന്റെ പ്രണയ വിവാഹവും അതിന് ശേഷമുള്ള ജീവിതവുമായിരുന്നു ചിത്രത്തിന്റെ ഇതി വൃത്തം. ഇന്നും ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.