മലയാള സിനിമയിലെ എന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിലൊരാളാണ് ഉര്‍വശി.സിനിമയില്‍ എത്തിയ കാലം മുതല്‍ ഉര്‍വശിയെ വെല്ലുന്ന അഭിനയവും സൗന്ദര്യവും ഉള്ള നടിമാര്‍ മലയാളത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.
ഏത് റോളും തന്റേതായ അഭിനയ ശൈലികൊണ്ട് മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് ഉര്‍വശി.
ഉര്‍വശിയുടെ സഹോദരിമാരായ കലാ രഞ്ജിനിയും കല്പനയും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. മറ്റൊരു താരകുടുംബത്തിലും കാണാത്ത ഐക്യവും സ്‌നേഹവുമായിരുന്നു ഉര്‍വശിയുടെ കുടുംബത്തില്‍.
നടിയായ കല്‍പ്പന ഉര്‍വശിക്ക് സഹോദരി മാത്രമായിരുന്നില്ല ഒരമ്മ തന്നെയായിരുന്നു. കല്‍പനയായിരുന്നു വസ്ത്രം പോലും ഉര്‍വശിക്ക് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ജീവിതത്തില്‍ ഒരു തീരുമാനം എടുത്തപ്പോള്‍ ചേച്ചി കല്‍പന എതിര്‍ത്തിട്ടും താന്‍ ആ എതിര്‍പ്പിനെ അവഗണിച്ചത് തന്റെ ജീവിതത്തില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചു എന്ന് ഉര്‍വശി തുറന്നു പറയുന്നു.
2000ല്‍ ആയിരുന്നു പ്രിയ നടനായ മനോജ് കെ ജയന്‍ നടി ഉര്‍വശിയെ വിവാഹം ചെയ്തത്.എന്നാല്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ വിവാഹം ചേച്ചി കല്പന ശക്തമായി എതിര്‍ത്തിരുന്നു.
എന്നാല്‍ കല്പനയുടെ വാക്ക് അവഗണിച്ച് മനോജ് കെ ജയനെ തന്നെ ഉര്‍വശി വിവാഹം ചെയ്തു.ഇതോടെ ഇരുവരും മിണ്ടാതിരുന്നത് പത്ത് വര്‍ഷത്തോളമായിരുന്നു.
ഭക്ഷണം വാരി തരുന്നതും ഡ്രസ്സ് സെലക്ട് ചെയ്ത് തരുന്നതും എല്ലാം കല്പന ചേച്ചിയായിരുന്നു, അത്രക്ക് നിഴല്‍ പോലെ കൂടെ നിന്ന കല്പനയുടെ വാക്ക് ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കല്പനയെ ഏറെ സങ്കടത്തിലാഴ്ത്തി.
കല്പനയെ അനുസരിക്കാതെ വന്നപ്പോഴുള്ള മാനസിക പ്രശ്‌നമാണ് പിണക്കത്തിന് കാരണമായത്.അത് ചെയ്യരുത് ശരിയല്ല എന്ന് പറഞ്ഞിട്ടും ഞാന്‍ എതിര്‍ക്കുകയും ചേച്ചിയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്തു.എന്നാല്‍ ജീവിതത്തില്‍ എന്നേക്കാള്‍ അറിവ് ചേച്ചിക്കുണ്ട് എന്ന് ഞാന്‍ ചിന്തിച്ചില്ല.
അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.ചേച്ചി പറഞ്ഞതുപോലെ തന്നെ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ എനിക്ക് കോംപ്ലെക്സായി.ഇതൊക്കെ മുന്‍കൂട്ടി കണ്ടാണല്ലോ ചേച്ചി നേരത്തെ തന്നെ വിലക്കിയത് എന്നോര്‍ത്തപ്പോള്‍ കല്പന ചേച്ചിയെ എനിക്ക് നേരിടാന്‍ പ്രയാസമായി.
അതാണ് ശരിക്കും സംഭവിച്ചത്.അതൊരിക്കലും ഒരു വാഴക്കായിരുന്നില്ല കോംപ്ലക്‌സ് മൂലം വന്നൊരു അകല്‍ച്ച മാത്രമായിരുന്നു.എല്ലാം പറഞ് തിരുത്തി പരസ്പരം വീണ്ടും ഒന്നായപ്പോഴാണ് ചേച്ചിയെ ദൈവം തിരികെ വിളിച്ചത് എന്ന് ഉര്‍വശി പറയുന്നു.
2000 ല്‍ ആയിരുന്നു മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. 2008ല്‍ വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് 2013ല്‍ ഉര്‍വശി വീണ്ടും വിവാഹിതയാകുകയും ചെയ്തു. ഇരു ബന്ധത്തിലും ഉര്‍വശിക്ക് ഓരോ മക്കളും ഉണ്ട്.
977 ല്‍ പി സുബ്രമണ്യം സംവിധാനം ചെയ്ത വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ഉര്‍വശി. സഹോദരി കല്പനയുടെ ആദ്യ ചിത്രവും ഇത് തന്നെയായിരുന്നു.
എട്ടാം വയസില്‍ ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ ഉര്‍വശി 13-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ചു.മികച്ച അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ താരം വാരിക്കൂട്ടി.നിരവധി മലയാളം തമിഴ് തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ താരം സജീവ സാന്നിധ്യമായി മാറി.
അഭിനയത്തില്‍ മാത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിരക്കഥാ എഴുതിയും , നിര്‍മ്മാണ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.നിരവധി ടെലിവിഷന്‍ സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമയിലും ഒക്കെ സജീവ സാന്നിധ്യമാണ് ഉര്‍വശി.