സെലിബ്രിറ്റികൾക്കു പലപ്പോഴും വസ്ത്രധാരണത്തിന്റെയും ഫാഷന്റെയും പേരിൽ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയുടെ പുതിയ വസ്ത്രത്തക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സജീവമാകുന്നത്.
അറബ് ഫാഷന്‍ വീക്കില്‍ നടക്കുന്ന ആദ്യ ഇന്ത്യന്‍ ഷോ സ്റ്റോപ്പറായി ഉര്‍വശി എത്തിയിരിക്കുകയാണ് താരസുന്ദരി. പതിവുപോലെ അതീവ ഗ്ലാമറസായി തന്നെയാണ് ഉര്‍വശി നടന്നത്. എന്നാൽ നടിയുടെ പുതിയ വസ്ത്രത്തിന്റെ പ്രത്യേകതകളാണ് ആരാധകരെ അമ്പരിപ്പിച്ചത്.
24 കാരറ്റ് സ്വര്‍ണം പൂശിയ വസ്ത്രമാണ് ഉര്‍വശി ധരിച്ചത്. ഒരു സൈഡില്‍ ഓപ്പണിംഗായ മനോഹരമായ വസ്ത്രം. ഇതിനുപുറമേ ഗോള്‍ഡന്‍ നിറമുള്ള ജാക്കറ്റും ഗോള്‍ഡ് ചെയിനുകള്‍ കോര്‍ത്തൊരു വിഗും ഉണ്ടായിരുന്നു.ഇതെല്ലാം ചേര്‍ന്ന് ഒരു ഗോള്‍ഡന്‍ സുന്ദരിയുടെ ലുക്കിലാണ് റാന്പിലൂടെ ഉര്‍വശി റൗട്ടേല എത്തിയത്.
റാന്പിലും ഫാഷന്‍ ലോകത്തും ഉര്‍വശി വലിയ തരംഗം സൃഷ്ടിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ ഷോ സ്റ്റോപ്പര്‍ നാല്പതു കോടിയുടെ വസ്ത്രം ധരിച്ചു എന്ന് സ്വന്തം ബയോയില്‍ നടി ചേര്‍ക്കും, ഇവരെ ഈ വേഷത്തില്‍ കാണുമ്പോള്‍ രാഖി സാവന്തിനെപ്പോലെ ഉണ്ടല്ലോ.
ആ നടി അത്രയും ഹോട്ട് ആയിരുന്നു എന്നിങ്ങനെയാണ് കമന്റുകൾ. ഉര്‍വശി റൗട്ടേല വെറുമൊരു അര്‍ബന്‍ രാഖി സാവന്ത് മാത്രമാണ്. രാഖി ഇവരെ കോപ്പിയടിച്ചതാണെന്നു തോന്നുന്നു. രണ്ടാളും ഒരുപോലെയുണ്ട്. അവരൊരു വിധികര്‍ത്താവ് ആണെന്ന് ഞങ്ങൾക്കെല്ലാവര്‍ക്കും അറിയാം.
ഇവര്‍ എങ്ങനെയാണ് മിസ് യൂണിവേഴ്സ് വിധികര്‍ത്താക്കളില്‍ ഒരാള്‍ ആയതെന്ന് മനസിലാവുന്നില്ല…….എന്നിങ്ങനെ ഉര്‍വശി റൗട്ടേലയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് എല്ലായിടത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്.