ബോളിവുഡിലെ ഗ്ലാമർ സെൻസേഷനായി തിളങ്ങിയ നടിയാണ് ഉർവശി റൗട്ടല്ല. 2015 ൽ മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടിയ ശേഷം സിനിമയിലേക്കു ചുവടുവെച്ച ഉർവശി പെട്ടന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു.
2013 ലിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് ആയിരുന്നു നടിയുടെ ആദ്യ സിനിമ.ഏറെ ആരാധകരുള്ള ഉർവശി ഇപ്പോൾ തനിക്കുവന്ന പ്രണയാഭ്യർഥനകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
നിരവധി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷേ ഒരു ഈജിപ്ത്യൻ ഗായകൻ നടത്തിയ പ്രണയാഭ്യർഥനയാണ് തന്നെ ഞെട്ടിച്ചതെന്ന് ഉർവശി പറയുന്നു.
രണ്ട് ഭാര്യമാരും നാല് കുട്ടികളുമുള്ളയാളായിരുന്നു ഈ ഗായകൻ. ദുബായിൽവച്ച് പരിചയപ്പെട്ടതായിരുന്നു ഇയാളെയെന്നും ഉർവശി വ്യക്തമാക്കി. ഈ പ്രൊപ്പോസൽ ഉർവശി നിരസിക്കുകയാണുണ്ടായത്.
ആ വ്യക്തിക്ക് രണ്ടു ഭാര്യമാരും നാല് കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഒന്നുകിൽ ഞാൻ അവിടെ പോയി ജീവിക്കേണ്ടി വരും.
അല്ലെങ്കിൽ അവന് ഇങ്ങോട്ടുവരേണ്ടി വരും. കുടുംബത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതം അത്ര എളുപ്പമല്ലാത്തതിനാൽ അവർ പ്രത്യേകിച്ചും.
നിരവധി പ്രൊപ്പോസലുകൾ എനിക്കുവന്നിട്ടുണ്ട്. പക്ഷെ ഈ ബന്ധം സാംസ്കാരികമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുമെന്നു കരുതി- ഉർവശി പറയുന്നു.
എന്നാൽ ആരാണ് ഈ ഈജിപ്ത്യൻ ഗായകനെന്ന് ഉർവശി വ്യക്തമാക്കിയില്ല. അതേസമയം ഈജിപ്ത്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാൻ എന്ന പേര് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നുണ്ട്.
ഈ താരവും ഉർവശിയും ഒരുമിച്ച് നേരത്തെ ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. ഈ മ്യൂസിക് വീഡിയോ മുമ്പ് വലിയ തോതിൽ ചർച്ചയായിരുന്നു.
വീഡിയോയിലെ ഉർവശിയുടെ വസ്ത്രങ്ങൾക്ക് 15 കോടി ഡോളറാണത്രെ ചെലവായത്. 2021 ലായിരുന്നു ഈ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്.