നിരവധി ആരാധകരുള്ള നടിയാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല താരത്തിന് ആരാധകരുള്ളത്. നടിയായും വില്ലത്തിയായും സഹനടിയായും ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഉർവശി കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് ഈ അടുത്തകാലത്താണ് കൂടുതൽ കേട്ടത് എങ്കിലും പുതിയ തലമുറ അവിടെയും പറയുന്നു ലേഡീ സൂപ്പർ സ്റ്റാർ..അത് ഉർവശി തന്നെ. കാലമെത്ര കഴിഞ്ഞാലും ഓർത്തിരിക്കാൻ പാകത്തിനുള്ള ശക്തമായ കഥാപാത്രങ്ങളാണ് ഉർവശി സമ്മാനിച്ചത്. സഹപ്രവർത്തകർക്കിടയിലും ആരാധകരെ സൃഷ്ടിക്കാൻ ഉർവശിയുടെ അഭിനയ മികവിന് സാധിച്ചു.
ഉർവശിയുടെ മകൾ തേജാലക്ഷ്മി അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനുള്ള തയാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്.
ഒരു തമിഴ് മീഡിയയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അഭിമുഖത്തില്‍ ഇവർ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തേക്ക് വരാനുള്ള തീരുമാനത്തെക്കുറിച്ച് തേജാലക്ഷ്മി സംസാരിച്ചു.
ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. സിനിമാ കരിയര്‍ എങ്ങനെയാകുമെന്നറിയില്ല. എല്ലാവരും പറയുന്നത് അമ്മ എത്ര വലിയ ആര്‍ട്ടിസ്റ്റാണ്. നീ എങ്ങനെ അഭിനയിക്കുന്നെന്ന് കാണണം എന്നാണ്. ഞാനെങ്ങനെയെങ്കിലും ചെയ്തോളും നിങ്ങള്‍ വെറുതെയിരിക്കൂ എന്ന് പറയാനാണ് തോന്നാറെന്നും തേജാലക്ഷ്മി വ്യക്തമാക്കി.
അമ്മയുടെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ സിംപിളായി തോന്നും. അത് ചെയ്യുന്നത് സിംപിളായാണോ എന്നറിയില്ല. സിനിമകള്‍ ഞാന്‍ നിരീക്ഷിക്കും. ചെറുപ്പം തൊട്ടേ ഞാന്‍ അനുകരിക്കും. അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തില്‍ ആ കഥാപാത്രമായി ജീവിക്കും.
അത് എനിക്കും സാധിച്ചാല്‍ അത്രയും സന്തോഷമെന്നും തേജാലക്ഷ്മി പറയുന്നു. അമ്മ സിനിമയില്‍ നാല്പത് വര്‍ഷത്തോളം നിന്നു. അങ്ങനെ നില്ക്കാന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. സംവിധായകര്‍ക്ക് അവരില്‍ വിശ്വാസം വേണം. ഒരുപാട് ആര്‍ട്ടിസ്റ്റികള്‍ ഒരു ഘട്ടത്തില്‍ കരിയര്‍ വിട്ടുണ്ടെന്നും തേജാലക്ഷ്മി ചൂണ്ടിക്കാട്ടി.
വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂര്‍ സര് പറയുന്നത് ഞാന്‍ കേട്ടു. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി. എന്നാല്‍ അമ്മ വലിയ താരമാണ്, അതിനാല്‍ ഞാനിങ്ങനെ പെരുമാറണം എന്നൊന്നും ചിന്തിക്കുന്നില്ലെന്നും തേജാലക്ഷ്മി വ്യക്തമാക്കി. മകള്‍ ഹ്യൂമര്‍ നന്നായി ചെയ്യുമെന്ന് ഉര്‍വശി പറയുന്നു. എന്റെ അമ്മയില്‍ നിന്നാണ് ഹ്യൂമര്‍സെന്‍സ് തലമുറകളായി ലഭിച്ചത്.