സുസ്മിത സെൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദിയ മിര്‍സ തുടങ്ങിയവരെപ്പോലെ സൗന്ദര്യമത്സരങ്ങളിലൂടെ ശ്രദ്ധ നേടിയ ശേഷം സിനിമയിലെത്തിയ താരമാണ് ഉർവശി റൗട്ടേല. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ് ഉര്‍വശി. യഥാർഥത്തിൽ ബോളിവുഡിനേക്കാള്‍ ഹിറ്റുകള്‍ ഉര്‍വശിക്കു നല്‍കിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമാ ലോകമാണ്.
ഇപ്പോഴിതാ തെലുങ്ക് ചിത്രം ഡാക്കു മഹാരാജിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ഉര്‍വശി. ചിത്രത്തിലെ നായകന് ബാലയ്യ എന്ന് വിളിക്കപ്പെടുന്ന നന്ദമുരി ബാലകൃഷ്ണയാണ്. ഇതിനിടെ താരം നല്കിയ അഭിമുഖത്തിലെ തുറന്നു പറച്ചില് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. നേരത്തെ ഉര്‍വശി അഭിനയിച്ച ഗുസ്പൈത്തിയ എന്ന സിനിമയില്‍ നിന്നുള്ള ബാത്ത്റൂം സീന്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. അതേക്കുറിച്ച് ഉര്‍വശി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചര്‍ച്ചയാവുന്നത്. ബോധപൂര്‍വം തന്നെയാണ് ആ രംഗങ്ങള്‍ പുറത്താക്കിയതെന്നാണ് ഉര്‍വ്വശി പറയുന്നത്.
‘ഗുസ്പൈത്തിയയുമായി ബന്ധപ്പെട്ട ഒരു ക്ലിപ് പുറത്തായിരുന്നു. നല്ല സിനിമയായിരുന്നു, നല്ല സംവിധായകനായിരുന്നു, എല്ലാം നല്ലതായിരുന്നു. സിനിമ കണ്ടാല്‍ നന്നായി പെര്‍ഫോം ചെയ്തുവെന്നേ പറയുകയുള്ളൂ. അതില്‍ എനിക്കൊപ്പം വിനീത് സിംഗ്, അക്ഷയ് ഒബ്റോയ് എന്നിവരും അഭിനയിച്ചിരുന്നു. ഒരു ദിവസം അതിന്റെ നിര്‍മാതാക്കള്‍ കരഞ്ഞു കൊണ്ട് എന്റെ അരികില്‍ വന്നു. ഞങ്ങളുടെ സിനിമ ഇങ്ങനെയായി അങ്ങനെയായി, വീടും സ്ഥലവും വില്‍ക്കേണ്ടി വരും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് കുറച്ച് കടം ഉണ്ടായിരുന്നു. സ്ഥലം വില്‍ക്കേണ്ടി വരെ വന്നു. എല്ലാവരും റോഡിൽ ഇറങ്ങേണ്ട അവസ്ഥയായി. അങ്ങനെ അവര്‍ എന്ന് എന്റെ ബിസിനസ് മാനേജരുമായി ചര്‍ച്ച ചെയ്തു. അങ്ങനെയാണ് സിനിമയ്ക്ക് ആളു കയറാനായി ആ സീന്‍ ലീക്ക് ആക്കാനുള്ള അനുവാദം വാങ്ങുന്നത്. അതില്‍ പ്രത്യേകിച്ച് വേറൊന്നും ചെയ്തിട്ടില്ല. സിനിമയുടെ സീന്‍ തന്നെയായിരുന്നു. ആദ്യം ഈ രംഗം ലീക്ക് ആക്കാമെന്ന് അവര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. പിന്നെ അത് പെണ്‍കുട്ടികള്‍ക്ക് ജാഗരൂകരാകാനുള്ള മുന്നറിയിപ്പുമായിരുന്നു. പുറത്ത് വന്നത് സിനിമയിലെ രംഗം തന്നെയായിരുന്നു. അല്ലാതെ മറ്റൊന്നും കൂട്ടിച്ചേര്‍ത്തിരുന്നില്ല”- ഉർവശി വ്യക്തമാക്കി.