ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ. മോള് പഠിച്ച്, നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള് പഠിക്കാന്‍ മിടുക്കിയായിരുന്നു. ബംഗളൂരുവിൽ ക്രൈസ്റ്റില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു.
നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള് വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം.
ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള് സിനിമയെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും. -ഉര്‍വശി