ഇന്ത്യൻ സിനിമയിലെതന്നെ എറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. പക്ഷേ, തൊണ്ണൂറുകൾക്ക് ശേഷം ഞാൻ ഇവരുടെ നായികയായി അങ്ങനെ വന്നില്ല,
കാരണം ആ സമയം അവർ സൂപ്പർതാര ഇമേജിലേക്കു മാറിയിരുന്നു. അങ്ങനെയുളള അവരുടെ സിനിമകളിൽ ഹീറോയാകും ആ സിനിമയെ നിയന്ത്രിക്കുന്നത്.
നായികയ്ക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല. എനിക്കാണെങ്കിൽ ഫീമെയിൽ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുളള ഒത്തിരി സിനിമകൾ വരാനും തുടങ്ങി.
അതുകൊണ്ടുതന്നെ മമ്മൂട്ടിയും മോഹൻലാലിന്റെയും സിനിമകളിലേക്കു മനഃപൂർവം വരാതിരുന്നതാണ്. മമ്മൂക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയിൽ വലിയ ഒരു മാറ്റം സംഭവിക്കുന്നതെന്നും നടി പറയുന്നു.
അതിന് മുൻപുളള കളർ ചിത്രങ്ങളിലൊക്കെ സെക്സ് പ്രധാന വിഷയമായി കാണിച്ചിരുന്നു. എന്നാൽ ഇവരുടെ സിനിമകളിലൂടെ അതിനൊക്കെ നല്ല മാറ്റം വന്നു.
കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് നന്നായി ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളായിരുന്നു അതെല്ലാം.
-ഉർവശി