ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് തനിക്ക് ആശ്വാസം പകര്‍ന്നിരുന്നുവെന്ന് നടി ഉര്‍വ്വശി. ജീവിതത്തില്‍ പല പ്രശ്‌നങ്ങളുണ്ടായപ്പോഴും താങ്ങായി ഒപ്പം നിന്നത് അമ്മയായിരുന്നുവെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. ‘അമ്മയായിരുന്നു താങ്ങ്. അമ്മയേ ഉള്ളു എന്നറിയാവുന്നത് കൊണ്ട് അമ്മ പിടിച്ച് നിന്നു. അമ്മ നന്നായി വായിക്കും , ഫലിതം എഴുതും. എന്തിനെയും തമാശയാക്കിയെടുക്കും.
സിനിമക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, കപടസദാപാരമില്ലാത്ത സുഹൃത്തുക്കള്‍. അവര്‍ എന്റെ പ്രയാസങ്ങളെ നേരിടാന്‍ സഹായിച്ചു. എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാന്‍. ചില്ലപ്പോള്‍ ആണ്‍പിള്ളേര്‍ മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടിണ്ട്. ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കല്‍പ്പമേ എനിക്കില്ല. സനേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്?”
എന്തു വിഷമം വന്നാലും ഈ സമയവും കടന്നു പോവുമെന്ന് പറയും അമ്മ. അമ്മയോടാവുമ്പോള്‍ എന്തും പ്രകടിപ്പിക്കാം അവിടെ ഞാന്‍ ഉള്ളിലുള്ളതെല്ലാം പുറത്തേക്കൊഴുക്കും. മറ്റാരുമായും ഞാനെന്നും ഷെയര്‍ ചെയ്യാറില്ല.ഒരിക്കല്‍ ഒരു തരത്തിലും ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. എന്റെ ഫ്രണ്ടാണ്. അവരുടെ എല്ലാ ക്യാമ്പിനും ആളുകളോട് സംസാരിക്കാന്‍ പൊയ്ക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അവര്‍ ചോദിച്ചു നീ എത്ര പേരോട് ഇതെല്ലാം പറഞ്ഞു കൊടുക്കുന്നു. എന്നിട്ട് അതു തന്നെ എന്നോട് ചോദിച്ചാലോ? ചില സമയങ്ങളില്‍ നമ്മളങ്ങനെ ചോദിച്ചു പോകും.