എനിക്ക് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയ ലേഖനം കിട്ടി. എന്നാൽ അത് എന്റെ ഇളയ ആങ്ങളയുടെ കൈയിലാണ് കിട്ടിയത്.
അവൻ ആ ചെറുക്കന്റെ മുഖം ഇടിച്ചു ശരിയാക്കി. ഞങ്ങൾ രണ്ടും ഒരു ക്ലാസിലാണ് പഠിച്ചിരുന്നത് ചെന്നൈയിൽ. അപ്പോ അയച്ചയാൾ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യനായിരുന്നു.
നോവുമെൻ ആത്മാവിൽ എന്നൊരു പാട്ടില്ലേ, അതായിരുന്നു ഉണ്ടായിരുന്നത്. ആ പാട്ടിന്റെ നാല് വരി മാത്രം എഴുതി. താഴെ അവന്റെ താഴെ പേരും എഴുതി. ആങ്ങളയുൾപ്പെടെ ഒരു മൂന്നാല് പിളേളർ പോയി അവനെ ശരിയാക്കി.
അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് കാണുന്പോ എനിക്ക് പേടി തോന്നി. ഇവൻ വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്.
പിന്നെ സ്കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാൾ ഇപ്പോ മക്കളെ ഒക്കെ കെട്ടിച്ചയച്ച് കാണും. എന്നെക്കാളും മൂത്തതല്ലേ. ഈ പ്രോഗ്രാം ചിലപ്പോ എവിടെയെങ്കിലും ഇരുന്ന് പുളളി കാണുന്നുണ്ടാവും. -ഉർവശി