മലയാള സിനിമയില്‍ ഉര്‍വശി തന്റേതായ സ്ഥാനമുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രതീഷിന്റെയുമൊക്കെ നായികയായി തകര്‍ത്തഭിനയിച്ച ഉര്‍വശി ഇപ്പോഴും സിനിമയില്‍ സജീവമാണ്. ന്യൂജെന്‍ നായകന്മാരുടെ അമ്മ വേഷത്തിലാണ് ഉര്‍വശി ഇപ്പോള്‍. കുട്ടിക്കാലത്തെ ഒരു സംഭവം തുറന്നുപറഞ്ഞാണ് ഉര്‍വശി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചത്.
പ്രേമവുമായി ബന്ധപ്പെട്ട കഥ ഉര്‍വശി പറഞ്ഞതിങ്ങനെ- അന്ന് ചേച്ചിക്ക് 12 വയസ്സാണ് പ്രായം. കല്പന ഏതോ ശിവാജി ഗണേശന്റെ സിനിമയുടെ കഥ പറയുകയാണ്. ഇടക്ക് നായികയും നായകനും തമ്മില്‍ പ്രേമം എന്നൊക്കെ പറയുന്നുണ്ട്. ഉടനെ പ്രേമം എന്താണെന്ന് അച്ഛന് ചോദിച്ചു. അപ്പോള്‍ ചേച്ചി പറയുകയാണ്, പ്രേമം എന്നുവച്ചാല്‍ രണ്ടുപേര്‍ പ്രേമിച്ച് കല്യാണം കഴിക്കുന്നതാണ് എന്ന്. അതു കേട്ടയുടന്‍ അച്ഛന് അടിവച്ചു കൊടുത്തു.
പഴയ തലമുറയിലുള്ള ആളുകള്‍ക്ക് സിനിമയിലെ ചുംബന രംഗങ്ങളും മറ്റും ഒട്ടും രസിക്കില്ലെന്നും ഉര്‍വശി ടോവിനോടോയ് പറഞ്ഞു. ടോവിനോയും ഉര്‍വശിയും ഒന്നിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘എന്റെ ഉമ്മാന്റെ പേരി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് ഉര്‍വശി തന്റെ പഴയ കാല അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പഴയ കാലത്തെ ചിന്താഗതികളെ ഇന്നത്തെ കാലത്തെ അഭിരുചികളുമായി താരതമ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
പണ്ടുകാലത്ത് സിനിമ കാണുമ്പോള്‍ ചുംബന സീനൊക്കെ വന്നാല്‍ എഴുന്നേറ്റ് ഓടണമോ എന്ന ചിന്താഗതിയാണ് മാതാപിതാക്കള്‍ക്ക്. അടുത്ത് മക്കളൊക്കെ ഇരിക്കുമ്പോള്‍ സിനിമയിലെ ഇത്തരം സീനുകള്‍ പണ്ടുകാലത്തെ ആള്‍ക്കാര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതുകൊണ്ടാവാം ചുംബനം ഉള്ള സിനിമകള്‍ക്കെതിരെ ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്- ഉര്‍വശി പറയുന്നു.