ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നതിനിടെ യുഎസ് നിർമിത ബോയിംഗ് ജെറ്റ് വിമാനങ്ങളും വിമാനയന്ത്രങ്ങളടക്കമുള്ള ഉപകരണങ്ങളും വാങ്ങുന്നത് നിർത്തിവയ്ക്കാൻ ചൈന ഉത്തരവിട്ടു.
താരിഫ് യുദ്ധത്തിൽ അമേരിക്കയുമായി ഒത്തുതീർപ്പിനില്ലെന്നു വ്യക്തമാക്കിയാണ് യുഎസിലെ ബോയിംഗ് കമ്പനിയിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നു ചൈനയിലെ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി എല്ലാ യുഎസ് ഉത്പന്നങ്ങൾക്കും ചൈന 125 ശതമാനം തീരുവ നേരത്തെ ഏർപ്പെടുത്തിയിരുന്നു.