ഇനിയില്ല ഈ ടസ്കീഗി എയര്‍മാന്‍; രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തവരിലെ കാരണവര്‍ വില്ലി റോജേഴ്‌സ് വിടവാങ്ങിയത് 101-ാം വയസില്‍

roger1-650രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ അഭിമാനമായിരുന്നു ടസ്കീഗീ എയര്‍മാന്‍ എന്നറിയപ്പെട്ടിരുന്ന അഫ്രോ-അമേരിക്കന്‍ എയര്‍ഫോഴ്‌സ് ടീം. ടസ്കീഗി എയര്‍മാന്‍മാരില്‍ ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രായമേറിയ ആളായിരുന്ന വില്ലി റോജേഴ്‌സ് യാത്രയായതോടെ ടസ്കീഗി എയര്‍മാന്‍മാര്‍ക്ക് അവരുടെ കാരണവരെയാണ് നഷ്ടമായത്.  സ്‌ട്രോക്കിന്റെ രൂപത്തില്‍ മരണമെത്തുമ്പോള്‍ 101 വയസായിരുന്നു റോജേഴ്‌സിന്റെ പ്രായം.

അമേരിക്കന്‍ യുദ്ധചരിത്രത്തിലെ  വീരനായകരിലൊരാളായാണ് റോജേഴ്‌സിനെ വാഴ്ത്തുന്നത്. ജര്‍മന്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ വയറ്റിലും കാലിലും തറച്ച് മരണത്തോടു മല്ലടിച്ച് റോജേഴ്‌സ് മൂന്നു മാസത്തിനു ശേഷം യുദ്ധരംഗത്തേക്കു തിരിച്ചെത്തിയാണ് തന്റെ വീര്യം തെളിച്ചത്. നാസികള്‍ ദെച്ചാവുവിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ 32000 ആളുകളെ കൂട്ടക്കൊല ചെയ്ത ഭീകരദൃശ്യത്തിനും റോജേഴ്‌സിനു സാക്ഷിയാകേണ്ടിവന്നു.

റോജേഴ്‌സ് ഉള്‍പ്പെട്ട ടസ്കീഗി എയര്‍മാന്‍സ് അമേരിക്കന്‍ സൈന്യത്തിലെ  ആദ്യ ആഫ്രോ- അമേരിക്കന്‍ സംഘമായിരുന്നു.ധീരോദാത്തമായ സൈനീകജീവിതത്തിനു ശേഷം ആരോരുമറിയാതെ ജീവിക്കാനാണ് ഇദ്ദേഹം ആഗ്രഹിച്ചത്. പ്രശസ്തനാവണമെന്ന് ഇദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. റോജേഴ്‌സ് ടസ്കീഗി എയര്‍മാന്‍സില്‍ അംഗമായിരുന്ന കാര്യം അദ്ദേഹത്തിന്റെ മക്കള്‍ക്കു മനസിലായതുപോലും പോലും 2012ലാണ്

rogers2-650സൈനീക ജീവിതത്തിനു ശേഷം ലോജിസ്റ്റിക്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയായിരുന്നതിനാലാണ് സൈന്യത്തില്‍ ജോലിചെയ്ത കാര്യം പറയാഞ്ഞതെന്നാണ് റോജേഴ്‌സ് പിന്നീട് പറഞ്ഞത്. 2007ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വര്‍ണമെഡല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചവരുടെ നിരയില്‍ റോജേഴ്‌സുമുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡുകളോടുള്ള വിമുഖത മൂലം റോജേഴ്‌സ് അത് ഏറ്റുവാങ്ങിയില്ല. ഒടുവില്‍ പലരുടെയും നിര്‍ബന്ധപ്രകാരം 2013ല്‍ അദ്ദേഹം ഈ മെഡല്‍ ഏറ്റുവാങ്ങുകയായിരുന്നു. റോജേഴ്‌സിന്റെ മരണത്തോടെ ഒരു വീരഗാഥയ്ക്കാണ് അന്ത്യമായത്്.

Related posts