നെ​ത​ന്യാ​ഹു ജൂ​ലൈ 24ന് ​യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ജൂ​ലൈ 24നു ​യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഗാ​സാ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​സ്ര​യേ​ലി​നു​ള്ള യു​എ​സ് പി​ന്തു​ണ​യി​ൽ ഇ​ള​ക്ക​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ നെ​ത​ന്യാ​ഹു​വി​നെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ- പ്ര​തി​പ​ക്ഷ പി​ന്തു​ണ ഇ​തി​നു​ണ്ടാ​യി.

നെ​ത​ന്യാ​ഹു​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​രോ​ധ​മ​ന്ത്രി യൊ​വാ​വ് ഗാ​ല​ന്‍റി​നും എ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു.

Related posts

Leave a Comment