ലോസ് ആഞ്ചൽസ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടർന്ന് യുഎസിൽ സുനാമി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
പസഫിക്കിൽ മുഴുവനായി ശക്തമായ തിരമാലയ്ക്കു സാധ്യതയില്ലെന്നും ഹവായ് ദ്വീപുകൾക്കു ഭീഷണിയില്ലെന്നും പസഫിക് സുനാമി വാണിംഗ് സെന്റർ അറിയിച്ചു.