വാഷിംഗ്ടൺ ഡിസി: ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മിൽ അവസാന നിമിഷമുണ്ടാക്കിയ ധാരണയിൽ അമേരിക്കയിലെ സർക്കാർസ്തംഭനം ഒഴിവായി.
സാന്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്പായി ബജറ്റ് പാസാക്കിയില്ലെങ്കിലും നവംബർ 17വരെയുള്ള ചെലവുകൾക്കു തുക അനുവദിക്കുന്ന ബില്ലാണ് പാസാക്കപ്പെട്ടത്.
പുതിയ സാന്പത്തികവർഷം തുടങ്ങുന്നതിനു മിനിറ്റുകൾക്ക് മുന്പാണ് പ്രസിഡന്റ് ബൈഡൻ ബില്ലിൽ ഒപ്പുവച്ചത്.
ഇല്ലായിരുന്നെങ്കിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ള സർക്കാർ വിഭാഗങ്ങൾ നിശ്ചലമാകുമായിരുന്നു. അതേസമയം, യുക്രെയ്ന് പുതിയ ധനസഹായം അനുവദിക്കാതെയാണു ബിൽ പാസായത്.