ചൈന ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വൈറസ് പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ചൈന. ആദ്യം കൊറോണയെ കെട്ടഴിച്ച് വിട്ട് ലോകത്തിന്റെ തന്നെ സ്വസ്ഥത നശിപ്പിച്ച ചൈന പിന്നീട് അവസരം മുതലെടുത്ത് അയല്‍രാജ്യങ്ങളുടെ ഭൂമി കയ്യേറുകയും ചെയ്തു.
പ്രധാനമായും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിലാണ് ചൈനയുടെ ശ്രദ്ധ ഇപ്പോള്‍.
നിരവധി വീരജവാന്മാരുടെ ജീവനാണ് ചൈനയുടെ കുടിലതന്ത്രത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് നഷ്ടമായത്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചു കൊണ്ട് ഇന്ത്യ നല്‍കിയ തിരിച്ചടി ചൈനയ്ക്ക് വലിയ ആഘാതവുമായി.
കോവിഡ് ചൈനാ വൈറസാണെന്നു തുടക്കം മുതല്‍ത്തന്നെ ആരോപിക്കുന്ന രാജ്യമാണ് അമേരിക്ക. ഇത് തുറന്ന് കാട്ടി ലോകാരോഗ്യ സംഘടനയിലെ സാമ്പത്തിക സഹായം പോലും അമേരിക്ക ഉപേക്ഷിച്ചു.
മാത്രമല്ല ഇപ്പോള്‍ ചൈനക്കെതിരേ തീവ്രനിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ചൈനയ്ക്ക് യാതൊരു വിധത്തിലുള്ള നയതന്ത്ര പരിരക്ഷയും നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി.
ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ 72 മണിക്കൂറാണ് അമേരിക്ക സമയം അനുവദിച്ചത്. എന്നാല്‍, ഇതിന് ശേഷവും പ്രവര്‍ത്തനം തുടര്‍ന്ന കോണ്‍സുലേറ്റിലേക്ക് അമേരിക്കന്‍ പോലീസെത്തുകയും തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെയടക്കം ബലമായി പുറത്താക്കിയ ശേഷം ഓഫീസ് പൂട്ടിക്കുകയായിരുന്നു.
ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു അമേരിക്കയുടെ കടുത്ത നടപടി.
വാഷിങ്ടണിലെ എംബസിക്കു പുറമെ അമേരിക്കയില്‍ അഞ്ച് ചൈനീസ് കോണ്‍സുലേറ്റുകളാണുള്ളത്. അതിലൊന്നാണ് ടെക്സാസിലെ ഹൂസ്റ്റണിലുള്ളത്.
ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് ചൈനയോട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്ക ആവശ്യപ്പെട്ടത്.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വഷളായ അമേരിക്ക ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു യുഎസിന്റെ അപ്രതീക്ഷിത നീക്കം. അതേസമയം തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി.
പടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ചൈന വെള്ളിയാഴ്ചയാണ് അമേരിക്കയോട് ഉത്തരവിട്ടത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്.
ടെക്സാസിലെ മെഡിക്കലടക്കമുള്ള ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈനീസ് ഏജന്റുമാര്‍ ശ്രമിക്കുന്നതായി വാഷിങ്ടണ്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്.
അമേരിക്കയുടെ തെറ്റായ തീരുമാനം ഉടനടി പിന്‍വലിക്കാനും ഉഭയകക്ഷി ബന്ധം വീണ്ടും സൗഹാര്‍ദ്ദ പരമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈന നിരന്തരം വ്യക്തമാക്കിയത്.
എന്നാല്‍ ചൈനയുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടില്‍ ട്രംപ് ഉറച്ച് നിന്നതോടെയാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്. എന്തായാലും ചൈനയ്‌ക്കേറ്റ കനത്ത പ്രഹരമാണ് അമേരിക്കയുടെ ഈ തീരുമാനം.