വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതൽ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഓൻ കിർബി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ത്യ സന്ദർശിക്കുന്നത്. സള്ളിവൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.
ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയറായില്ല. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ നിഖിൽ ഗുപ്ത കുറ്റം നിഷേധിച്ചു.