ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിനെ ആശുപത്രിയില്‍ ആക്രമിച്ചു. ലീല ലാല്‍ (67) എന്ന നഴ്സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്.
പാംസ് വെസ്റ്റ് ആശുപത്രിയിലായിരുന്നു സംഭവം. സ്റ്റീഫന്‍ സ്കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.
കടുത്ത മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്റ്റീഫന്‍, പ്രകോപനവുമില്ലാതെ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.