യു​എ​സു​മാ​യി മി​സൈ​ൽ അ​ങ്ക​ത്തി​നു ത​യാ​റെന്ന് പു​ടി​ൻ

മോ​സ്കോ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച ഒ​റെ​ഷ്നി​ക് ഹൈ​പ്പ​ർ​സോ​ണി​ക് ബാ​ലി​സ്റ്റി​ക് മി​സൈ​ലി​നെ വെ​ടി​വ​ച്ചി​ടാ​ൻ ഒ​രു സം​വി​ധാ​ന​ത്തി​നും ക​ഴി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം തെ​ളി​യി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി മി​സൈ​ൽ അ​ങ്ക​ത്തി​നു ത​യാ​റാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. വാ​ർ​ഷി​ക ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മേ​രി​ക്ക​ൻ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഒ​റെ​ഷ്നി​ക്കി​നു ക​ഴി​യും. അ​മേ​രി​ക്ക​ൻ മി​സൈ​ലു​ക​ളാ​ൽ സം​ര​ക്ഷി​ത​മാ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഒ​റെ​ഷ്നി​ക്ക് തൊ​ടു​ത്ത് ഇ​ക്കാ​ര്യം തെ​ളി​യി​ക്കാ​മെ​ന്നും അ​ത്ത​രം പ​രീ​ക്ഷ​ണ​ത്തി​നു റ​ഷ്യ ത​യാ​റാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

റ​ഷ്യ ന​വം​ബ​ർ 21ന് ​യു​ക്രെ​യ്നി​ലെ നി​പ്രോ ന​ഗ​ര​ത്തി​ലാ​ണ് ഒ​റെ​ഷ്നി​ക് മി​സൈ​ൽ ആ​ദ്യം പ്ര​യോ​ഗി​ച്ച​ത്. യു​ക്രെ​യ്ൻ സേ​ന അ​മേ​രി​ക്ക​ൻ മി​സൈ​ലു​ക​ൾ റ​ഷ്യ​ൻ ഭൂ​മി​യി​ൽ പ്ര​യോ​ഗി​ച്ച​തി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു ഇ​ത്.

യു​ക്രെ​യ്നി​ലെ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു റ​ഷ്യ കൂ​ടു​ത​ൽ അ​ടു​ത്തു​വെ​ന്നും പു​ടി​ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​ദ്ധ​മു​ന്ന​ണി​യി​ൽ റ​ഷ്യ​ൻ സേ​ന മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​ന്നു. കാ​ര്യ​ങ്ങ​ളെ​ല്ലാം നാ​ട​കീ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ദി​വ​സം ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​മി​യെ​ങ്കി​ലും റ​ഷ്യ​ൻ സേ​ന പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. റ​ഷ്യ​യി​ലെ കു​ർ​സ്ക് പ്ര​ദേ​ശ​ത്ത് അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന യു​ക്രെ​യ്ൻ സേ​ന​യെ തു​ര​ത്തും.

അ​മേ​രി​ക്ക​യി​ലെ പു​തി​യ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഏ​തു സ​മ​യ​ത്തും ത​യാ​റാ​ണ്. നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ട്രം​പു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല.

യു​ക്രെ​യ്നു​മാ​യും റ​ഷ്യ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണ്. റ​ഷ്യ​യെ ദു​ർ​ബ​ല​മാ​ക്കാ​മെ​ന്നു പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ ധ​രി​ക്കേ​ണ്ട. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ റ​ഷ്യ ശ​ക്തി​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും റ​ഷ്യ​ൻ സാ​ന്പ​ത്തി​ക​രം​ഗം വി​ക​സി​ക്കു​ന്നു. എ​ന്നാ​ൽ പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ക്കു​ന്ന​തു പ്ര​ശ്ന​മാ​ണെ​ന്നു പു​ടി​ൻ സ​മ്മ​തി​ച്ചു.

Related posts

Leave a Comment