വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നാവികസേനാ മേധാവി സ്ഥാനത്തേക്ക് വനിതാ അഡ്മിറൽ ലിസാ ഫ്രാഞ്ചെറ്റിയെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു.
യുഎസ് സെനറ്റ് നിയമനം അംഗീകരിച്ചാൽ, യുഎസ് നാവികസേനാ മേധാവിയാകുന്ന ആദ്യവനിത, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിൽ അംഗമാകുന്ന ആദ്യവനിത എന്നീ ബഹുമതികൾ ഇവർ സ്വന്തമാക്കും.
38 വയസുള്ള ലിസാ ഫ്രാഞ്ചെറ്റി അമേരിക്കയുടെ ആറാം കപ്പൽപ്പട മേധാവി, ദക്ഷിണകൊറിയയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സേനയിലെ നാവികവിഭാഗം മേധാവി, വിമാനവാഹിനി കമാൻഡർ എന്നീ നിലകളിൽ മുന്പു സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.
നാലു സ്റ്റാർ റാങ്കിംഗ് സ്വന്തമാക്കിയ രണ്ടാമത്തെ വനിതയാണ്. നിലവിൽ നാവികസേനാ മേധാവിയായ അഡ്മിറൽ മൈക്കിൾ എം. ഗിൽഡേ വർഷാവസാനം വിരമിക്കുന്നതോടെ ലിസാ ഫ്രാഞ്ചെറ്റി ചുമതലയേൽക്കും.
അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ മേധാവി വനിതയായ അഡ്മിറൽ ലിൻഡ ഫാഗൻ ആണ്. പക്ഷേ, കോസ്റ്റ് ഗാർഡ് ആഭ്യന്തരവകുപ്പിനു കീഴിലാണ്.