നവദമ്പതികളായ അയല്‍ക്കാരുടെ രാത്രിയിലെ പ്രണയലീലകളുടെ ശല്യം സഹിക്കവയ്യാതെ ആ വിദ്യാര്‍ഥി അവര്‍ക്കൊരു കത്തെഴുതി. അമേരിക്കയിലെ ജെന്ന ലീവൈന്‍ എന്ന വിദ്യാര്‍ഥിനി തന്റെ അയല്‍ക്കാരായ ദമ്പതികള്‍ക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കവും അതിനു ദമ്പതികള്‍ അയച്ച മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. നിങ്ങള്‍ രാത്രിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വല്ലാത്ത ശബ്ദം വരുന്നു. ഈ പ്രവര്‍ത്തി മൂലം പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രാത്രിയില്‍ സമാധാനമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഏര്പ്പെടുബോള് ശബ്ദം കുറയ്ക്കുക.
എന്നാല്‍ രസം ഇതൊന്നുമല്ല. ഇത്തരത്തിലുള്ള തുറന്ന കത്ത് കിട്ടിയ ഉടന്‍ തന്നെ ക്ഷമാപണം ചെയ്തുകൊണ്ടുള്ള മറുപടിയും കുട്ടിക്ക് ലഭിച്ചു. കൂടെ ഒരു ചോക്ലേറ്റ് ബാറും. ഞങ്ങളുടെ പ്രവര്‍ത്തികള്‍ മൂലം നിങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടന്ന് അറിഞ്ഞില്ലെന്നും ദയവുചെയ്തു ഞങ്ങളോടു ക്ഷമിക്കണമെന്നും കുടെ വെച്ചിരിക്കുന്ന ചോക്ലെറ്റ് സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടി എഴുതിയ കത്തും ലഭിച്ച കത്തും ചോക്ലേറ്റിന്റെ ചിത്രവും കൂടി എടുത്തു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ഇത് വൈറല്‍ അവുകയും ചെയ്തു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഈ കത്ത്.