മൂന്നു പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതി മുറിയില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം; അഞ്ചു നിമിഷം നല്‍കിയാല്‍ നീതി താന്‍ നടപ്പാക്കാമെന്ന് കോടതിയോട് പിതാവ്

മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതിയിമുറിയില്‍ വെച്ച് പിതാവ് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം നടത്തി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം ചെയ്തത്. കേസില്‍ ഇരകളുടെ വാദം പൂര്‍ത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം. മൂന്നു പെണ്‍മക്കളെയും പീഡിപ്പിച്ച രോഷത്തിലായിരുന്നു പിതാവ് ലാരിയെ ആക്രമിച്ചത്.

അഞ്ചു മിനിറ്റ് ഇയാളെ തനിച്ച് ഈ കോടതി മുറിയില്‍ തനിക്ക് വിട്ടുതരൂ എന്ന് ജഡ്ജിയോട് പറഞ്ഞശേഷം ലാരിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് മൂന്നു പോലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും നിമിഷങ്ങള്‍ക്കകം വിട്ടയക്കുകയുമായിരുന്നു. തന്റെ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു.

 

Related posts