ഇന്ത്യയുടെ രഹസ്യമിഷന്‍ അമേരിക്കന്‍ വ്യോമസേന ലൈവായി കണ്ടു ! പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കും മുമ്പ് സംഭവം ലൈവായി കാണാന്‍ അമേരിക്കയ്ക്ക് സാധിച്ചത് ഇങ്ങനെ…

ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ രഹസ്യമിഷന്‍ അമേരിക്കന്‍ വ്യോമസേന ലൈവായി ട്രാക്ക് ചെയ്തുവെന്ന് വിവരം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇന്ത്യ അഭിമാനകരമായ ആ നേട്ടം കൈവരിച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ ചാര വിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യം ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരെ അറിയിക്കും മുന്‍പെ അമേരിക്കന്‍ വ്യോമസേന ഇക്കാര്യം കണ്ടെത്തിയിരുന്നു.

ഇന്ത്യയ്ക്ക് സമീപമുള്ള ദ്വീപായ ഡീഗോ ഗാര്‍സിയയില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് തിരിച്ച വിമാനമാണ് (USAF RC-135S 62-4128 CHAOS45) ഇന്ത്യയുടെ ആന്റി-സാറ്റലൈറ്റ് മിഷന്‍ ട്രാക്ക് ചെയ്തത്. ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ മറ്റൊരു വിമാനവും തിരിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വച്ചാണ് ഇന്ത്യയുടെ മൈക്രോസാറ്റ് ആര്‍ വെടിവച്ചിട്ടത്. അമേരിക്കയുടെ ബോയിംഗ് നിര്‍മിത ആര്‍സി-135 നിരീക്ഷണ വിമാനം ഉപയോഗിച്ച് ഡീഗോ ഗാര്‍സിയക്ക് സമീപമുളള വ്യോമ നീക്കങ്ങളെല്ലാം അമേരിക്കന്‍ വ്യോമസേന നിരീക്ഷിക്കുന്നുണ്ട്.

ഈ വിമാനത്തില്‍ ഘടിപ്പിച്ച ടെക്‌നോളജി ഉപയോഗിച്ച് റിയല്‍ ടൈം നിരീക്ഷണമാണ് അമേരിക്കന്‍ വ്യോമസേന നടത്തുന്നത്. ഡീഗോ ഗാര്‍സിയ ദ്വീപില്‍ അമേരിക്കയുടെ നിരവധി പ്രതിരോധ ചാരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 12 ചത്രുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഡീഗോ ഗാര്‍സിയയില്‍ നിന്നു ഓസ്‌ട്രേലിയ, ഇിന്ത്യ, ചൈന, സൗദി മുനമ്പ്, ആഫ്രിക്കയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളിലെ വ്യോമ നീക്കങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്താന്‍ അമേരിക്കക്ക് സാധിക്കും.

Related posts