കിംഗ്സ്റ്റൺ: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബോള്‍ട്ട് തന്റെ ജന്മദിനം ആഘോഷിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി പേര് പങ്കെടുത്ത ജന്മദിനാഘോഷമായിരുന്നു നടന്നിരുന്നത്. മാസ്ക് ധരിക്കാതെയായിരുന്നു ആഘോഷം.
ഇവിടെ നിന്നാകാം താരത്തിന് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഇപ്പോള്‍ ജമൈക്കയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ് ബോള്‍ട്ട്. വെള്ളിയാഴ്ച്ചയായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം.
ഇതിന് പിന്നാലെ ശനിയാഴ്ച്ചയാണ് ഇദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ജമൈക്കയില്‍ നിലവില്‍ 1,612 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16 പേര് മരിച്ചു.