ന്യൂഡല്‍ഹി: ബീഫ് കഴിക്കാതിരുന്നതാണ് ഒളിമ്പിക്സില്‍ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനെ ഒമ്പത് സ്വര്‍ണത്തില്‍ എത്തിച്ചതെന്ന വിവാദ പ്രസ്താവന തിരുത്തി ബിജെപി എംപി ഉദിത് രാജ് രംഗത്ത്. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആവശ്യമായ സാഹചര്യമില്ലെന്ന വിമര്‍ശനമാണ് ബോള്‍ട്ടിന്റെ ബീഫ് പഥ്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ പരിശീലകന്റെ നിര്‍ദേശപ്രകാരമാണ് ബോള്‍ട്ട് ബീഫ് കഴിക്കാന്‍ ആരംഭിച്ചത്. ബോള്‍ട്ട് പാവപ്പെട്ടവനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവമാണ് സ്വര്‍ണത്തിലേക്ക് നയിച്ചതെന്നും ഉദിത് രാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിങ്ങളോട് ഏതെങ്കിലും ഭക്ഷണം കഴിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടില്ല. ആര്‍ക്കും എന്തും ഭക്ഷിക്കാം. പാര്‍ട്ടിയെ ആക്രമിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കായിക താരങ്ങള്‍ ബീഫ് കഴിക്കരുതെന്ന് ഒരിക്കലും ബിജെപി പറഞ്ഞിട്ടില്ല. നമുക്ക് സ്വര്‍ണം ആവശ്യമാണ്: ഉദിത് രാജ്യ പറഞ്ഞു.