വാഷിംഗ്ടൺ: സന്പത്തിലും വിദ്യാഭ്യാസത്തിലും യുഎസിലെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പിന്തള്ളി ഇന്ത്യൻ വംശജർ.
രാജ്യത്തെ ഇന്ത്യൻ വംശജരുടെ ശരാശരി വരുമാനം 91,86,320 രൂപയാണെന്നും ഈ വിഭാഗക്കാരിൽ 79 ശമാനവും ബിരുദം പൂർത്തിയാക്കിയവരാണെന്നും ഏറ്റവും പുതിയ സെൻസസ് കണക്കുകൾ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
മൂന്നു ദശകത്തിനിടെ യുഎസിൽ ഏഷ്യൻ വംശജരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു.
രാജ്യത്തെ പ്രധാനപ്പെട്ട നാലു വംശീയ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച ഏഷ്യൻ വംശജരുടേതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വീസ കൈവശമുള്ള 16 ലക്ഷം ഉൾപ്പെടെ 40 ലക്ഷം ഇന്ത്യൻ വംശജരാണു യുഎസിലുള്ളത്.