ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച കായികതാരങ്ങള്‍ക്കു നല്കുന്ന ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയും മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും. റിട്ട. ജസ്റ്റീസ് സി.കെ. താക്കര്‍ ചെയര്‍മാനായ കമ്മിറ്റി ഓഗസ്റ്റ് മൂന്നിന് യോഗം ചേര്‍ന്ന് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കും.
മുകുന്ദ് ഖിലേകര് (ബോക്സിംഗ്), സുനില്‍ ദബാസ് (കബഡി), എം.ആര്. മിശ്ര (ജേര്‍ണലിസ്റ്റ്), എസ്. കണ്ണന് (ജേര്‍ണലിസ്റ്റ്), സഞ്ജീവ് കുമാര്‍ (ജേര്‍ണലിസ്റ്റ്), ലത മാധവി (പാരാ അത്ലറ്റ്), അനില്‍ ഖന്ന (കായിക ഭരണകര്‍ത്താവ്), ഇഞ്ജട്ടി ശ്രീനിവാസ (ഡയറക്ടര്‍ ജനറല്‍, സായ്), രണ്‍വീര്‍ സിംഗ് (ജോയിന്റ് സെക്രട്ടറി, കേന്ദ്ര കായിക മന്ത്രാലയം) എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റംഗങ്ങള്‍.