മ​ല​യാ​ള സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​കളുണ്ട്; ഒ​രു സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി; പ്ര​തി​ക​രി​ച്ച​തി​നാ​ല്‍ സി​നി​മ​ക​ള്‍ ന​ഷ്ട​മാ​യി; ഉ​ഷ ഹ​സീ​ന

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് സി​നി​മ സീ​രി​യ​ൽ ന​ടി ഉ​ഷ ഹ​സീ​ന. മ​ല​യാ​ള സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​ണ്ടെ​ന്നും സി​നി​മ മേ​ഖ​ല​യി​ലെ കു​റ​ച്ച് ആ​ളു​ക​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലു​ള്ള കാ​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​രാ​തി ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ഉ​ഷ പ​റ​ഞ്ഞു. ത​നി​ക്കും ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ഒ​രു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വ​മാണ് ​താ​രം പ​ങ്കു​വ​ച്ച​ത്.”​ആ സം​വി​ധാ​യ​ക​ൻ കു​ഴ​പ്പ​ക്കാ​ര​നാ​ണ​ന്ന് കേ​ട്ട​റി​ഞ്ഞ് പേ​ടി​യോ​ടെ​യാ​ണ് പോ​യ​ത്. പ​ക്ഷെ വാ​പ്പ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് ധൈ​ര്യ​മാ​യി​രു​ന്നു. ആ ​സം​വി​ധാ​യ​ക​ന്‍റെ സെ​റ്റി​ൽ അ​ഭി​ന​യി​ക്കാ​ൻ ചെ​ല്ലു​ന്ന ന​ടി​മാ​രോ​ട് ആ​ദ്യം ഭ​യ​ങ്ക​ര സ്വാ​ത​ന്ത്ര്യ​മാ​യി​രി​ക്കും.​ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാം, പൊ​ട്ട് വെ​ക്ക​ണോ, വെ​ച്ചോ​ളൂ. അ​ങ്ങ​നെ​യാ​ണ്. പി​ന്നീ​ട് പു​ള്ളി​യു​ടെ സ്വ​ഭാ​വം മാ​റി തു​ട​ങ്ങി. പു​ള്ളി ന​മ്മ​ളോ​ട് റൂ​മി​ലേ​ക്ക് ചെ​ല്ലാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഞാ​ൻ എ​ന്‍റെ അ​ച്ഛ​നൊ​പ്പ​മാ​ണ് പോ​യ​ത്. ഞാ​ന​ന്ന് ത​ന്നെ പ്ര​തി​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പി​ന്നെ സെ​റ്റി​ൽ വ​രു​മ്പോ​ൾ ന​മ്മ​ളോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റും. ന​മ്മ​ളെ ഇ​ൻ​സ​ൾ​ട്ട് ചെ​യ്യും. ന​ന്നാ​യി​ട്ട് അ​ഭി​ന​യി​ച്ചാ​ലും മോ​ശ​മാ​ണെ​ന്ന് പ​റ​യും. ഒ​രി​ക്ക​ൽ അ​ടി​ക്കാ​നാ​യി ഞാ​ൻ ചെ​രി​പ്പൂ​രി​യ​താ​ണ്. അ​ന്നൊ​ന്നും ഇ​തു​പോ​ലെ മീ​ഡി​യ ഇ​ല്ല​ല്ലോ. മാ​സി​ക​ക​ളി​ലൊ​ക്കെ അ​ക്കാ​ര്യം വാ​ർ​ത്ത​യാ​യി​രു​ന്നു.” എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment