ബെയ്ജിംഗ്: കൊറോണ രോഗബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരുലക്ഷം കടന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ സ്ഥിരീകരണം. 3,500 പേരുടെ മരണത്തിനു കാരണമാക്കിയ രോഗബാധ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും ഡബ്ലിയു എച്ച് ഒ വിശദീകരിച്ചു. 94 രാജ്യങ്ങളിൽ രോഗം അതിവേഗം പടരുകയാണ്.
ആശങ്കയുടെ തീരത്ത് യുഎസ്
സാന്‍ഫ്രാന്‍സിസ്കോയ്ക്കു സമീപം നങ്കൂരമിട്ടിരിക്കുന്ന ഗ്രാൻഡ് പ്രിന്‍സസ് എന്ന ഉല്ലാസക്കപ്പലിലെ 21 യാത്രക്കാര്‍ക്കു കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന് യുഎസ് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. കപ്പലിലെ 46 പേരെയാണു പരിശോധിച്ചത്.
24 പേരിൽ രോഗലക്ഷങ്ങൾ കണ്ടില്ല. ഒരാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
കപ്പലിലെ 19 ജീവനക്കാര്‍ക്കും രണ്ടു യാത്രക്കാര്‍ക്കുമാണ് രോഗം. 3,533 യാത്രക്കാരുമായി ബുധനാഴ്ചയാണ് കപ്പൽ കലിഫോര്‍ണിയന്‍ തീരത്ത് എത്തിയത്.
കഴിഞ്ഞമാസം കപ്പലില്‍ യാത്രചെയ്തിരുന്ന കലിഫോര്‍ണിയ സ്വദേശിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണു സംശയം. കൊറോണരോഗബാധിതനായ ഇദ്ദേഹം കഴിഞ്ഞയാഴ്ചയാണു മരണമടഞ്ഞത്.
ഈജിപ്തിലെ കപ്പലിൽ 12 പേർക്ക് രോഗം
ലക്സർ: ഈജിപ്റ്റിലെ നൈൽനദീ തീരത്ത് ക്വാറന്റൈൻ ചെയ്തിരിക്കുന്ന ഉല്ലാസക്കപ്പലിലെ 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരുൾപ്പെടെ 150 ഓളംപേരാണു കപ്പലിൽ.
നേരത്തെ ഇതിൽ യാത്രചെയ്തിരുന്ന തായ്വാൻ-യുഎസ് സ്വദേശിക്കു രോഗമുണ്ടെന്നു കണ്ടെത്തിയിരുന്നു.ഇവർ ഇപ്പോൾ തായ്വാനിലാണ്.
സംശയത്തെത്തുടർന്നു കപ്പലിലെ മുഴുവൻ യാത്രക്കാരെയും ലോകാരോഗ്യസംഘടനാ വിദഗ്ധർ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
കപ്പലിലെ 12 ജീവനക്കാരെ രാജ്യത്തിന്റെ വടക്കൻപ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഈജിപ്ത് സർക്കാർ അറിയിച്ചു. യാത്രക്കാരെ ക്വാറന്റൈൻ ചെയ്യാനും തീരുമാനിച്ചു.
യുഎസ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും കപ്പലിലുണ്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പോലീസ് ഓഫീസർമാരാണ്. അവശേഷിക്കുന്നവർ ബന്ദികളാണെന്നു സംശയിക്കുന്ന.ു.
ഇറാനിലെ മറ്റൊരു എംപിയും മരിച്ചു
ടെഹ്റാൻ: ഇറാനിൽ കൊറോണ വൈറസ് ബാധിച്ച് ഒരു പാർലമെന്റ് അംഗം കൂടി മരിച്ചു. ഉദ്യോഗസ്ഥരടക്കം നിരവധിപേർ രോഗത്തിന്റെ പിടിയിലാണെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്റാനിൽ നിന്ന് അടുത്തിടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് എംപി ഫാത്തിമ റഹ്ബാർ (55) ആണ് മരിച്ചത്.
ഫെബ്രുവരി പകുതിയോടെ രോഗം രാജ്യത്ത് പ്രത്യക്ഷപ്പെട്ടതിനുശേഷം മരണമടയുന്ന രണ്ടാമത്തെ പാർലമെന്റ് അംഗമാണ് ഫാത്തിമ റഹ്ബാർ.
വിദേശകാര്യ മന്ത്രി ജവാദ് സെരീഫിന്റെ ഉപദേഷ്ടാവും നയതന്ത്രജ്ഞനുമായ ഹുസൈൻ ഷെയ്ഖൾസലാം കഴിഞ്ഞദിവസം രോഗം മൂലം മരിച്ചിരുന്നു.
രാജ്യത്തെ 31 പ്രവിശ്യകളിലായി 4,747 പേർക്ക് കൊറോണ രോഗം കണ്ടെത്തിയത്. 124 പേർ ഇതുവരെ മരിച്ചു. മുൻകരുതലെന്ന നിലയിൽ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. സാംസ്കാരിക-കായിക പരിപാടികളെല്ലാം റദ്ദുചെയ്തു. തൊഴിൽസമയവും വെട്ടിക്കുറച്ചിട്ടുണ്ട്.
അതിനിടെ ഇറാൻ സന്ദർശിക്കുന്നതിന് തങ്ങളുടെ പൗരന്മാരെ സൗദി വിലക്കി. പാസ്പോർട്ടിൽ സ്റ്റാന്പ് ചെയ്യാതെ സൗദി പൗരന്മാരെ ഇറാനിൽ പ്രവേശിപ്പിക്കുന്നതായി സൗദി കുറ്റപ്പെടുത്തുകയും ചെയ്തു.