തിരുവനന്തപുരം: കേരളത്തെ ഉത്തരകൊറിയ ആക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കാനുള്ള സർക്കാർ നീക്കം ഫാസിസമാണ്.
മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതികാര നടപടിയുമായി സർക്കാർ വരികയാണ്. ഇതിനെതിരേ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.