പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രം. ചെന്പകം സിനിക്രിയേഷൻസിനുവേണ്ടി കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
“മണ്ണിനെയും, വെള്ളത്തെയും സ്നേഹിക്കുക. പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും. സൂക്ഷിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് നാപ്കിൻ പേപ്പറിലൂടെ സ്നാനം ചെയ്യേണ്ടുന്ന കാലം വിദൂരമല്ല എന്ന മുന്നറിയിപ്പാണ് ഈ ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്’ സംവിധായകൻ കൊല്ലം കെ. രാജേഷ് പറയുന്നു. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയെ പശ്ചാത്തലമാക്കിയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രത്തിന്റെ കഥയുടെ ചുരുളഴിയുന്നത്.
ചെന്പകം സിനി ക്രിയേഷൻസിന് വേണ്ടി കമാൽ കുറ്റനാട് നിർമ്മിക്കുന്ന ഉത്തരം പറയാതെ കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്നു. സുധീർ കരമന, ഹരി ജി. നായർ, ബൈജു, സാജൻ പള്ളുരുത്തി, രാജേഷ് രാജൻ, അരുണ്‍ ആറ്റിങ്ങൽ, ശെന്തിൽകൃഷ്ണ, സോണിയ മൽഹാർ, വിജയകുമാരി, പ്രിയാ മോഹൻ, സിജി എസ്. നായർ, ശെന്തിൽ കൃഷ്ണ, റോഷൻ, അനൂപ്, അനിൽ ആറ്റിങ്ങൽ, റിയ, ശശികുമാർരത്നഗിരി (റേഡിയോ ഏഷ്യ), നിയാസ് ഇടുക്കി (ഏഷ്യാനെറ്റ് റേഡിയോ) തുടങ്ങിവരും അഭിനയിക്കുന്നു.
-അയ്മനം സാജൻ