ന്യൂഡൽഹി: ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.
ചെറുപ്രായത്തിൽ മയക്കുമരുന്നിന് അടിമയാകുന്നത് നല്ലതല്ലെന്നും ഏതാനും മാസത്തേക്ക് അവനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രിയുടെ ഉപദേശം.
ആര്യന് നല്ല ഭാവിയുണ്ട്. അവനെ ജയിലിൽ ഇടുന്നതിന് പകരം ഒന്നോ രണ്ടോ മാസം ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്കാണ് മാറ്റേണ്ടത്.
ഈ രാജ്യത്ത് ഇതിനായി ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. അപ്പോൾ അവന്റെ എല്ലാ ശീലവും മാറിക്കൊള്ളും- കേന്ദ്രമന്ത്രി പറഞ്ഞു.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ്ചെയ്തത്.
ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് മുംബൈ ആർതർ റോഡ് ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യൻ.