കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വിവാഹം ലളിതമായ ചടങ്ങ് മാത്രമായി ഒതുക്കുമെന്ന് ഉത്തര ഉണ്ണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉത്തര ഇതിനെക്കുറിച്ച് അറിയിച്ചത്.
“കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍, അവസ്ഥ ശാന്തമാകുന്നതുവരെ ഞങ്ങളുടെ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്.
വിവാഹത്തില്‍ പങ്കെടുക്കുവാന്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമചോദിക്കുന്നു. നിശ്ചയിച്ച ദിവസം അമ്പലത്തില്‍ വച്ച് ആചാരപ്രകാരം താലികെട്ട് ചടങ്ങുകള്‍ നടത്തും. എല്ലാവരും സ്വയം സുരക്ഷിതരായി ഇരിക്കണം’. ഉത്തര കുറിച്ചു.
ഏപ്രില്‍ അഞ്ചിനാണ് ഉത്തര ഉണ്ണിയുടെയും നിതേഷിന്റെയും വിവാഹം.