കൊല്ലം: ഉത്ര വധക്കേസിലെ പ്രതിഭാഗത്തിന്റെ എതിർവാദം കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെ നടന്നുവരികയാണ്.
നേരത്തെ പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയിരുന്നത് . ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരവും പൂർത്തിയായി.
പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടി മുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിന്റെ വാദവും കോടതി കേട്ടു. പ്രതിഭാഗത്തിന്റെഎതിർവാദം ഇന്നലെ മുതലാണ് തുടങ്ങിയത്.