ഉത്ര കൊലപാതകം; കേരളം കണ്ട വിചിത്ര കൊലപാതക രീതിയെന്ന് റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍

അഞ്ചല്‍ : അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ ഉത്രയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യ യില്‍ സൂരജ് (27), സുഹൃത്ത് പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ് ഭവനില്‍ ചാവരുകാവ് സുരേഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇന്നലെ ഉച്ചയോടെയാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത് കൊലപാതകം എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സൂരജ് അടക്കം നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

കസ്റ്റഡിയില്‍ എടുത്തവരെ ഒരുമിച്ചും വെവ്വേറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ലഭിച്ച തെളിവുകളും ഫോണ്‍ രേഖകള്‍ അടക്കമുള്ളവയും നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയാ യിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ പതിനായിരം രൂപ നല്‍കി സുരേ ഷില്‍ നിന്നും സൂരജ് പാമ്പിനെ വാങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍.

ഏപ്രില്‍ 24 നാണ് സൂരജ് സുരേഷില്‍ നിന്നും ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ വാങ്ങുന്നത്. പിന്നീട് അവസരത്തിനായി കാത്തിരുന്നു. ഒടു വില്‍ ഈ മാസം ആറിന് അര്‍ദ്ധരാത്രി പ്ലാസ്റ്റിക് കുപ്പിയില്‍ അടച്ച് ബാഗില്‍ ഉത്രയുടെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന പാമ്പിനെ എടുത്ത് ഉത്രയെ കൊത്തിപ്പിച്ചു.

രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് കൊത്തിപ്പിച്ച സൂരജ് ഉത്ര മരി ക്കുന്നുവെന്ന് ഉറപ്പാക്കി. എന്നാല്‍ പുറത്തിറക്കിയ പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാനുള്ള ശ്രമം പാളി. മാസങ്ങളായി നടന്ന ആസൂത്രിത കൊലപാതകമാണിതന്നും കൂടുതല്‍പേര്‍ക്ക് കൊലപാത കത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചു വരികയാണ് എന്നും റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു.

കേരളത്തില്‍ തന്നെ വിചിത്രമായ ഒരു കൊലപാതക രീതിയാണ് ഉത്ര കൊലപാതകത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു.ഉത്ര യുടെ സ്വത്ത് തട്ടിയെടുക്കുക എന്നതായിരുന്നു സൂരജിന്‍റെ ലക്ഷ്യം.

ഫെബ്രുവരി മാസത്തിലും സുരേഷ് വഴി സൂരജ് അണലി ഇനത്തില്‍ പ്പെട്ട പാമ്പിനെ വാങ്ങി ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കി ലും ആശുപത്രിയില്‍ എത്തിച്ചതോടെ ഈ ശ്രമം വിഫലമായി. പിന്നീട് നടത്തിയ ആസൂത്രിതമായ കൊലപാതകമാണ് ഉത്രയുടേത്.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അറസ്റ്റിലായ സൂരജിന്‍റെ ഫോണ്‍ വിവരങ്ങള്‍ അടക്കം അന്വേഷണം സംഘം ശേഖരിച്ചിരുന്നു. മുമ്പും പാമ്പ് കടിയേറ്റ ഉത്ര ചികിത്സക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കവേയാണ് വീണ്ടും പാമ്പ് കടിയേല്‍ക്കുന്നതും മരണപ്പെ ടുകയും ചെയ്തത്.

ഇതില്‍ ഉത്രയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായ സംശയമാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ കാരണമായത്. ഉത്രയുടെ മരണത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന ഉറച്ചു വിശ്വത്തിലാണ് പിതാവ് വിജയസേനനും, മാതാവ് മണിമേഖലയും

Related posts

Leave a Comment