കൊല്ലം : ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ്, സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രൻ, രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തുവരുന്നു.
കേസ് സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് സൂചന. ഉത്രയുടെ സ്വർണം സംബന്ധിച്ച വ്യക്തമായ വിവരം ഇന്നലെ പോലീസിന് ലഭിച്ചു. 97 പവനോളം സ്വർണത്തിൽ 75 പവനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ച് ബാക്കി സ്വർണം സൂരജ് വിറ്റതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിൽ കൂടുംബാംഗങ്ങൾക്ക് മുഴുവനും പങ്കുണ്ടോയെന്നതാണ് പ്രധാനമായും ഇന്ന് ചോദ്യം ചെയ്യലിൽ ഉണ്ടാകുന്നത്. സൂരജും മാതാപിതാക്കളും നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ട്.
ഇതിന് ഒരു വ്യക്തത ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ഉണ്ടാകുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. ഉത്രയുടെ കൊലപാതകത്തിനുശേഷം സൂരജിനും കുടുംബത്തിനും സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.