കൊല്ലം: സൂരജിന് പാന്പിനെ നൽകിയത് പിതാവ് സുരേഷാണെന്ന് മകൻ സനൽ മാധ്യമങ്ങളോട് പറഞ്ഞു. സൂരജ് ഫോണിൽവിളിച്ച് പാന്പിനെ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം അണലിയെ വീട്ടിലെത്തിച്ചു.
ഒരുദിവസം അവിടെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് പാന്പിനെ നൽകിയിട്ട് അച്ഛൻ മടങ്ങി. എന്നാൽ പാന്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് പിന്നീട് മൂർഖനെ ആവശ്യപ്പെട്ടു. പിന്നീട് മൂർഖനെ നൽകിയെന്നും സനൽ വ്യക്തമാക്കി.
കൊലപാതകത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ അച്ഛനോട് ആവശ്യപ്പെട്ടുവെന്നും സനൽ പറഞ്ഞു. എലിയെപിടിക്കാനാണ് പാന്പിനെ വാങ്ങിയതെന്നും അച്ഛനോട് പറഞ്ഞിരുന്നു.
പാന്പിനെ അതിനുവേണ്ടി വളർത്താനാണ് വാങ്ങിച്ചത്. അച്ഛൻ അതിനുള്ള പരിശീലനവും നൽകി 10000 രൂപ പ്രതിഫലവും വാങ്ങി. സനലിന്റെ ഈ മൊഴികൾ സൂരജിന്റെ കുരുക്ക് മുറുകുന്നതിന് ഇടയാക്കും. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ് സംഘം .