ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ; പായുന്നവരുടെ സ്പീഡ് കുറയ്ക്കാൻ കാവലാളായി പോലീസ്; മാ​സ്‌​കി​ട്ട്, ഗ്യാ​പ്പി​ട്ട്, സോ​പ്പി​ട്ടോണം…

 

കോ​ട്ട​യം: ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​യി ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം. ഓ​ണം പ്ര​മാ​ണി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റി​യ​തോ​ടെ ഓ​ണ​വി​പ​ണി​ക​ളെ​ല്ലാം സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. ഉ​ത്രാ​ട ദി​ന​മാ​യ​തി​നാ​ൽ ഇ​ന്നും തി​ര​ക്ക് വ​ർ​ധി​ക്കും.

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഓ​ണ​മു​ണ്ടെ​ങ്കി​ലും ഓ​ണ​ക്ക​ളി​ക​ളോ പൂ​വി​ളി​ക​ളോ ഇ​ല്ല. മാ​സ്‌​കി​ട്ട്, ഗ്യാ​പ്പി​ട്ട്, സോ​പ്പി​ട്ട് ആ​ണ് മ​ല​യാ​ളി ഇ​ത്ത​വ​ണ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഒ​ത്തു​ചേ​ര​ലു​ക​ളെ​ല്ലാം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച് വീ​ടി​ന​ക​ത്തെ നാ​ല് ചു​വ​രു​ക​ൾ​ക്ക​ത്തേ​ക്ക് ഇ​ത്ത​വ​ണ​യും ഓ​ണം ചു​രു​ങ്ങു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളി​ലും രാ​വി​ലെ മു​ത​ൽ തി​ര​ക്കാ​യി​രു​ന്നു. ഓ​ണ​ക്കോ​ടി​യെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ക​ട​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മി​ക്ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ​സ​ദ്യ​ക​ളും പാ​യ​സ​വും ഒ​രു​ക്കി ഹോ​ട്ട​ലു​ക​ളും ഓ​ണ​ത്തി​ന് സ​ജീ​വ​മാ​ണ്. പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​നി​ടെ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും.

Related posts

Leave a Comment