വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതിയിൽ പ്രസിഡന്റായി സിപിഎം നേതാവിനെ നിയമിച്ച നടപടിക്കതിരെ ആരോപണവുമായി മറ്റു ദേശ കമ്മിറ്റി പ്രതിനിധികൾ രംഗത്ത്.കൊച്ചിൻ ദേവസ്വം ബോർഡാണ് ഉത്തരവിറക്കിയരിക്കുന്നത്. എന്നാൽ കുമരനെല്ലൂർ ദേശകാരനായ സിപിഎം അംഗത്തെപ്രസിഡന്റാക്കി വെച്ച നടപടിയിൽ വടക്കാഞ്ചേരി, എങ്കക്കാട് വിഭാഗത്തിലെ പ്രതിനിധികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
നിലവിലെ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ രാജി വച്ചതിനെ തുടർന്ന് സമിതി നിർദ്ദേശിച്ച പുഴങ്കര ബാലഗോപാലനെ സമിതി പ്രസിഡന്റായി അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് എഴുതിയ കത്താണ് ദേവസ്വം സെക്രട്ടറി പുറത്തെറുക്കിയത്. എന്നാൽ നിലവിലെ പ്രസിഡന്റിന്റെ രാജി സമിതി അംഗികരിച്ചിട്ടില്ലെന്നും പകരം ആരുടെയുംപേര് സമിതി നിർദേശിച്ചിട്ടില്ലെന്നും സമിതി സെക്രട്ടറി തുളസി കണ്ണൻ, ട്രഷറർ പി.ആർ.സുരേഷ് കുമാർ, സമിതി അംഗം അഡ്വ.ടി.എസ്.മായാഭാസ് എന്നിവർ സംയുക്ത പ്രസ്ഥാനവനയിൽ പറഞ്ഞു.
അത് സമിതി യോഗത്തിന്റെ മിനിട്സ് ബുക്ക് പരിശോധിച്ചാൽ ഇക്കാര്യം തെളിയുമെന്നും, സമിതിയുടെ പേരിൽ രാഷ്ടീയ നിയമനം ദേവസ്വം ബോർഡ് നടത്തുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. കേരള ഹൈക്കോടതി അംഗീകരിച്ച ബൈലോ പ്രകാരം സമിതിയുടെ ശുപാർശയില്ലാതെ സമിതി പ്രസിഡന്റിനെ നിയമിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും ഇവർ അവകാശപ്പെടുന്നു.
നിയമ വിരുദ്ധമായി ഇറക്കിയഉത്തരവ്ഉടൻപിൻവലിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും, ബോർഡ് കെട്ടിയേൽപ്പിക്കുന്ന പ്രസിഡന്റിനെ അംഗീകരിക്കാനാവില്ലെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി. 2010-ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി ടൗണ് വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ചു പരാജയപ്പെട്ട സിപിഎം നേതാവിന് അന്ന് നൽകിയ ഓഫറാണ് ഉത്രാളിക്കാവ് ക്ഷേത്ര ഉപദേശക സമിതിപ്രസിഡന്റു സ്ഥാനമെന്നുംവ്യാപകമായിആക്ഷേപമുണ്ട്.പ്രശസ്തമായ ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27നാണ് ആഘോഷിക്കുക.