വടക്കാഞ്ചേരി: ഉത്രാളിക്കാവ്പൂരത്തോടനുബന്ധിച്ച് അപകടങ്ങളും അനുബന്ധ പ്രതിസന്ധികളും നേരിടാൻ സജ്ജമായി വടക്കാഞ്ചേരി ആക്റ്റസ് പ്രവർത്തകർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും റോഡ അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പടെ പ്രതിസന്ധിഘട്ടങ്ങളിൽ ആട്സ് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നൂറുകണക്കിനു ജീവനുകൾ ഇവർ ഇതുവരെ രക്ഷിച്ചുകഴിഞ്ഞു.
യാതോരുപ്രതിഫലവും പ്രതീക്ഷിക്കാതെ നടത്തുന്ന ആക്ട്സിന്റെ സേവനങ്ങൾക്ക് നല്ലവരായ നിരവധിപേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. 24 മണിക്കൂറാണ് സംഘടനയുടെ പ്രവർത്തനം. ആക്ടസ് പ്രസിഡന്റ് വി.വി. ഫ്രാൻസിസ്, അവണപറന്പ് മോഹനൻ, അബ്ദുൾസലീം എന്നിവർ വടക്കാഞ്ചേരി ആക്ട്സിനു നേതൃത്വം നൽകുന്നു.