തൃശൂര്‍: പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്.
ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. സമീപത്തെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.