കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,865 രൂപയും പവന് 54,920 രൂപയുമായി.
കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് ബോര്‍ഡ് റേറ്റ് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്. ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും കൂടി വര്‍ധിച്ചാല്‍ സ്വര്‍ണവില നിലവിലെ റിക്കാര്‍ഡ് മറികടക്കും.
ഇന്നത്തെ ഡോളര്‍ നിരക്ക് ട്രോയ് ഔണ്‍സിന് 2577 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 83.89. അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില വര്‍ധിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
2024 ജനുവരി ഒന്നിന് ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില 2063 ഡോളറുമായിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില മുന്നോട്ടു കുതിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നതെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക