കൊല്ലങ്കോട്: ഉൗട്ടറപുഴ പ്പാലത്തിനരികെ മാലിന്യം തള്ളൽ വീണ്ടും വർധിച്ചു.ഇത് വഴിയാത്ര അതീവ ദുഷ്ക്കരമായി. പാലത്തിനിരുവശത്തും കോഴി മാലിന്യം ഉൾപ്പെടെ ചാക്കിൽ കെട്ടി രാത്രി സമയങ്ങളിൽ തള്ളുന്നതായാണ് പരാതി. മഴ ചാറുന്നതോടെ പ്രദേശമാകെ ദുർഗന്ധമാണ്.വാഹനയാത്രക്കാർ പോലും മൂക്കുപൊത്തിയാണ് സഞ്ചാരം.
വടവന്നൂർ, ഉൗട്ടറ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിൽ നിന്നുമാണ് മാലിന്യമിടുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ റോഡിൽ പരസ്പരം ഭീകരത സൃഷ്ടിക്കാറുമുണ്ട്്. നായകുറുകെ ഓടി ഇരു ചക്രവാഹനം മറിഞ്ഞു യാത്രക്കാരൻ പരിക്കേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.ഈ സ്ഥലത്തു ഇഴജന്തുക്കളുടെ സാമീപ്യം അനുദിനം കൂടി വരികയാണ്.
പ്രഭാത സമയങ്ങളിൽ വാഹനമിടിച്ച ചത്ത വിഷപാന്പുകളുടെ ജഡവും ഈ സ്ഥലത്ത് ഇടയ്ക്കിടെ കാണപ്പെടുന്നുണ്ട്. മഴ പ്പെയ്യുന്നതോടെ മാലിന്യം പുഴയിലേക്കാണ് ഒഴുകുന്നത്. അറവു മാലിന്യ ചാക്ക് കെട്ട്പുഴയിലെ തടയണ വെള്ളത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്്. ഇന സ്ഥലത്ത് മാലിന്യം തള്ളൽ തടയാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കാറില്ലെന്നതും യാത്രക്കാരു പ്രതിഷേധതത്തിനിട വരുത്തിയിരിക്കുകയാണ്.
അടിയന്തരമായി പാലത്തിൽ സോളാർ ലാന്പും ,ക്യാമറയും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നതാണ് നാട്ടുകാരുടേയും ആവശ്യമായിരിക്കുന്നത്.