ഉ​ത്ത​ര​കാ​ശി തു​ര​ങ്ക ദുരന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക വാർഡ് തയാറാക്കി

ഡെറാഡൂൺ: ഉ​ത്ത​ര​കാ​ശി​യി​ലെ സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​യ 41 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ആം​ബു​ല​ൻ​സു​ക​ളും, പ്രാ​ദേ​ശി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​ക വാ​ർ​ഡും ത​യ്യാ​ർ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​രു​ക്ക് പൈ​പ്പു​ക​ൾ തു​ര​ന്നു​കി​ട​ക്കു​ന്ന​തി​നി​ടെ ചി​ല ഇ​രു​മ്പ് ദ​ണ്ഡു​ക​ൾ ഓഗ​ർ മെ​ഷീ​ന്‍റെ വ​ഴി​യി​ൽ വ​ന്ന​പ്പോ​ൾ ത​ട​സ്സ​മു​ണ്ടാ​യി. എ​ന്നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ന​വം​ബ​ർ 12 ന് ​നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​പ്പോ​ൾ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്താ​ൻ അ​മേ​രി​ക്ക​ൻ നി​ർ​മ്മി​ത ഓ​ഗ​ർ മെ​ഷീ​ൻ 57 മീ​റ്റ​ർ നീ​ള​മു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റേ​ണ്ടി വ​ന്നു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (NDRF) ) ടീ​മും തു​ര​ങ്ക​ത്തി​ൽ പ്ര​വേ​ശി​ച്ചു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം പരിശോധിക്കും. തുരങ്കത്തിന് സമീപം 41 ആംബുലൻസുകളും ഹെൽത്ത് സെന്‍ററിൽ 41 പ്രത്യേക ബെഡ്ഡുകളും സജ്ജമാക്കിയിട്ടുണ്ട്.  

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

 

Related posts

Leave a Comment