കോൽക്കത്ത: മുഖ്യപരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് മോഹൻ ബഗാൻ സുപ്പർ ജയന്റ്സ്. യുവാൻ ഫെറാൻഡോയെയാണ് ക്ലബ് പുറത്താക്കിയത്. കഴിഞ്ഞ സീസണിലെ ക്ലബിനെ കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകനെ പുറത്താക്കിയ തീരുമാനത്തിന്റെ അമ്പരപ്പിലാണ് ആരാധകർ.
ഐ.എസ്.എല്ലില്‍ ഉള്‍പ്പെടെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പരിശീലകനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. എ.എഫ്.സി കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഐ.എസ്.എല്ലിലും മോശ പ്രകടനമാണ് ക്ലബ് നടത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു.നിലവില്‍ ഐ.എസ്.എല്ലില്‍ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. പത്ത് മത്സരങ്ങളിലായി ആറ് ജയം, മൂന്ന് തോൽവി ഒരു സമനില എന്നിങ്ങനെയാണ് ടീമിന്റെ പ്രകടനം.
മുൻ പരിശീലകൻ കൂടിയായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. അത്ലറ്റികോ ഡി കോൽക്കത്തയെ രണ്ട് വട്ടം ഐഎസ്എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ കൂടിയാണ് ഹബ്ബാസ്.