അഗളി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഉത്തരകൊറിയന്‍ ഭരണധികാരി കിം ജുന്നിന്റെ ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് എന്‍സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) ജില്ല നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഭിലാഷ് മരുതറോഡ് അധ്യക്ഷത വഹിച്ചു.എന്‍.വൈ. സി.സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്,എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ എം.ആലികോയ,പി.എ.റസാഖ് മൗലവി,ബാബു തോമസ്,ജില്ല പ്രസിഡന്റ് ഓടൂര്‍ ഉണ്ണികൃഷ്ണന്,ഷെനിന് മന്ദിരാട എന്നിവര്‍ പ്രസംഗിച്ചു.
ഇനി ഞാന്‍ പറയട്ടെ..! നരേന്ദ്രമോദി ഉത്തരകൊറിയന്‍ ഭരണാധികാരിക്ക് തുല്യം: ഉഴവൂര്‍ വിജയന്
