കോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടി എന്നത് ഭാരതത്തിലെ ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാ ണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.കോഴിക്കോട് എ.സി. ഷണ്‍മുഖദാസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സി.എച്ച്. ഹരിദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണക്കാരെ സഹായിക്കുകയാണ് മോദിയും കൂട്ടരും ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം.ടിയെ ആക്രമിച്ച ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഇപ്പോള്‍ കമലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പണ്ട് ബിജെപിക്കാര്‍ ഷാരുഖ് ഖാനോട് രാജ്യം വിട്ടുപോകുവാന്‍ പറഞ്ഞതു പോലെ കമലിനോടും രാജ്യം വിട്ടു പോകുവാന്‍ പറഞ്ഞിരിക്കുകയാണ്. ബിജെപിക്കാരോട് രാജ്യം വിട്ട് പോകുവാന്‍ പറയുന്നില്ല. കേരളമെങ്കിലും വിട്ട് ഗുജറാത്തില്‍ പോയി ചേക്കേറണം.
എതിര്‍പ്പുള്ളവര്‍ രാജ്യം വിടണമെന്ന് പറയുന്നവര്‍ വല്ലപ്പോഴുമെങ്കിലും പ്രധാനമന്ത്രിയോട് രാജ്യത്തേക്ക് തിരിച്ചു വരണമെന്നും പറയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. എം. അലിക്കോയ, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.